എന്താണ് ആവശ്യപ്രേരിത ജനാധിപത്യം?
ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്ന ഒരു ജനാധിപത്യ മാതൃകയാണ് ആവശ്യപ്രേരിത ജനാധിപത്യം. ഓരോ പൗരന്റെയും ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുകയും, അവ ഉന്നയിക്കുന്നത് മുതൽ പരിഹാരം നടപ്പിലാക്കി അവലോകനം ചെയ്യുന്നതുവരെ തുടർച്ചയായി ഇടപെടാൻ അവസരം നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
ഒന്നിൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാത്തപ്പോൾ മറ്റൊരു ആവശ്യം പൊടുന്നനെ ഉണ്ടായാൽ കാലതാമസം നേരിടില്ലേ?
പുതിയ പൊതുപദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ആരംഭിക്കുക എന്നതാണ് ഈ മാതൃകയിൽ നടപ്പിലാക്കുന്നത്. നിലവിലുള്ള പദ്ധതികളും അറ്റകുറ്റപണികൾ പോലെയുള്ളവയും ഉള്ളത് പോലെ തന്നെ തുടരും. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും മുൻതൂക്കം നൽകികൊണ്ട് അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം ഓൺലൈൻ ഗ്രാമസഭയുടെ ഘട്ടങ്ങൾ തുടരുന്നതാണ്.
ഇത് പ്രത്യക്ഷ ജനാധിപത്യം തന്നെയല്ലേ?
പ്രത്യക്ഷ ജനാധിപത്യത്തിൽ ജനങ്ങൾക്ക് നേരിട്ട് നയങ്ങളും നിയമങ്ങളും തീരുമാനിക്കാം. ഇവിടെ ജനങ്ങൾ നേരിട്ട് പദ്ധതികൾ ഉണ്ടാകുന്നതിനും നടപ്പിലാക്കുന്നതിലും ആണ് മുൻതൂക്കം നൽകുന്നത്.
ഒരു സാധാരണ പൗരന് എന്തൊക്കെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും ?
രാഷ്ട്രീയപാർട്ടികൾക്ക് എന്താണ് ചുമതലകൾ ?
ആവശ്യപ്രേരിത ജനാധിപത്യത്തിൽ അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തിന് പകരം തങ്ങളുടെ ആശയങ്ങൾ ഉപയോഗിച്ച് ജനങ്ങളിൽ സ്വാധീനം ചെലുത്തി കൃത്യമായ പദ്ധതികളിലേക്ക് നയിക്കുക എന്ന വലിയൊരു ചുമതല രാഷ്ട്രീയപാർട്ടികൾക്കുണ്ട്.
അപരനോടുള്ള വിദ്വേഷത്തിന്റെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് ജനാധിപത്യത്തിൽ അടിസ്ഥാനമില്ലാതാകും.
"എനിക്ക് എന്താണ് ഗുണം?"
- എന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്ന ഉറപ്പ്.
- എന്റെ നാട്ടിലെ ആവശ്യങ്ങൾ അറിയാനും തിരഞ്ഞെടുക്കാനും ഉള്ള അവസരം.
- പദ്ധതികൾ മെച്ചപ്പെടുത്താൻ എനിക്കും നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
- എന്തുകൊണ്ട് സ്വീകരിച്ചു അല്ലെങ്കിൽ നിരസിച്ചു എന്ന് എനിക്ക് കാണാൻ കഴിയും.
- പൊതു പണം എവിടേക്ക് പോകുന്നു എന്ന് എനിക്ക് പിന്തുടരാൻ കഴിയും.
- യഥാർത്ഥത്തിൽ നടപ്പിലാക്കുന്നതെല്ലാം എനിക്ക് അറിയാൻ കഴിയും.
- വാർഡ് മുതൽ കേന്ദ്രം വരെ പദ്ധതി രൂപീകരണം നടന്ന വഴി മനസ്സിലാക്കാം.
- ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമല്ലാത്ത നിയമങ്ങളും നയങ്ങളും രൂപീകരിക്കപ്പെടുന്നത് തടയാം.