എവിടെ ആവശ്യം അറിയിക്കാം?
- ഓൺലൈൻ ഗ്രാമസഭാ ആപ്പ് വഴി മൊബൈലിൽ കൂടി
- ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്ത്
- മുൻകൂട്ടി തീരുമാനിച്ച സമയത്ത് സേവാഗ്രാം ഗ്രാമകേന്ദ്രത്തിലെത്തി
എങ്ങനെ ഒരു ആവശ്യം സമർപ്പിക്കാം?
- നിങ്ങളുടെ ആവശ്യം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ എഴുതുക
- പൊതുആവശ്യമായാണോ സ്വകാര്യആവശ്യമായാണോ സമർപ്പിക്കുന്നത് എന്ന് തിരഞ്ഞെടുക്കുക
- പുതിയ ആവശ്യം സമർപ്പിക്കുന്നതിന് പകരം മറ്റൊരു പൊതു ആവശ്യത്തെ വോട്ട് ചെയ്തു പിന്തുണക്കാവുന്നതാണ്
ആവശ്യം സമർപ്പിച്ചാൽ താഴെ പറയുന്ന കാര്യങ്ങൾ അറിയാൻ സാധിക്കും
ലിസ്റ്റിൽ നിങ്ങളുടെ ആവശ്യത്തിന്റെ ക്രമനമ്പർ
നിങ്ങളുടെ ആവശ്യത്തിന്റെ ഹാഷ്‌കോഡ്
തൊട്ടുമുമ്പുള്ള ആവശ്യത്തിന്റെ ഹാഷ്‌കോഡ്
ശേഷം എന്ത് സംഭവിക്കും?
- തിരഞ്ഞെടുക്കപ്പെട്ട ആവശ്യങ്ങൾ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി മാറ്റുന്നു.
- ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യം വിശദമായി തയ്യാറാക്കുന്നു.
- തുടർന്ന് ഏതൊരു പൗരനും പരിഹാരങ്ങൾ നിർദ്ദേശിക്കാം.
എനിക്ക് പിന്നീട് എന്ത് ചെയ്യാൻ കഴിയും?
- വിദഗ്ധസമിതി നൽകുന്ന മറുപടി കാണാം
- അഭിപ്രായം രേഖപ്പെടുത്താം
- രേഖകൾ കൂട്ടിച്ചേർക്കാം
- മറുപടിയോട് വിയോജിക്കാം
- പദ്ധതി അംഗീകരിക്കാം
- മേൽനോട്ടം നിർവഹിക്കാം
- പൂർത്തീകരണം രേഖപ്പെടുത്താം
- അവലോകനം എഴുതാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സ്വകാര്യ ആവശ്യം പിൻവലിക്കുകയല്ലാതെ തിരുത്താൻ സാധിക്കില്ല
- പൊതുആവശ്യം ആദ്യ വോട്ട് ലഭിച്ചു കഴിഞ്ഞാൽ തിരുത്താൻ സാധിക്കില്ല
- ആവശ്യത്തോടൊപ്പം രേഖകളും വിശദീകരണങ്ങളും വോട്ടെടുപ്പ് സമയം കഴിയും വരെ കൂട്ടി ചേർക്കാം
ജനങ്ങൾക്ക് വേണ്ടി ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അല്ല, അത് പൂർത്തിയായി ജനങ്ങൾ തന്നെ അവലോകനം ചെയ്യുമ്പോഴാണ് പ്രക്രിയ പൂർത്തിയാവുന്നത്.
എന്താണ് ഹാഷ്‌കോഡ് ?
നിങ്ങൾ എഴുതിയ ആവശ്യത്തിന്റെ വിവരങ്ങളും മുമ്പത്തെ ആവശ്യത്തിന്റെ ഹാഷ്‌കോഡും ഉൾപ്പെടുത്തി സൃഷ്ടിക്കുന്ന ഒരു സവിശേഷ കോഡാണ് ഹാഷ്‌കോഡ്. അങ്ങനെ ഓരോ ആവശ്യവും തൊട്ടുമുമ്പത്തെ ആവശ്യവുമായി ബന്ധിപ്പിക്കപ്പെടുന്നു. പ്രിന്റ് ചെയ്തതോ PDF/സ്ക്രീൻഷോട്ട് ആയി സൂക്ഷിച്ചതോ ആയ രസീത് ഉപയോഗിച്ച് ആവശ്യങ്ങളുടെ തുടർച്ചയും പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കാനാകും.