ഒരു മാറ്റം എങ്ങനെ സംഭവിക്കും?

നിലവിലെ രീതി

തീരുമാനം → എതിർപ്പ് → പ്രതിഷേധം → ചർച്ച → മാറ്റം

ആവശ്യപ്രേരിത ജനാധിപത്യം

ആവശ്യം → ചർച്ച → പരിഹാരം → നടപ്പാക്കൽ → അവലോകനം

എന്താണ് പ്രശ്നം?

നിലവിൽ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുകയും പിന്നീട് മാറ്റത്തിന് വേണ്ടി ജനങ്ങൾ പ്രതിഷേധിക്കുകയും ചെയ്യേണ്ട സ്ഥിതിയുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന ഈ കീഴ്‌വഴക്കം മൂലം വാർത്താപ്രാധാന്യം ലഭിക്കാത്ത, വ്യക്തിയുടെയോ ന്യൂനപക്ഷത്തിന്റെയോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നു.

എന്താണ് മാറേണ്ടത്?

പണ്ട് കാലത്ത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളിൽ നിന്ന് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും തിരിച്ചറിയുക വലിയ പ്രയാസമുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും തുടർച്ചയായി ശേഖരിച്ച് അവയ്ക്കനുസൃതമായി പ്രവർത്തിക്കാൻ സാധിക്കും.

ആരൊക്കെ എന്തൊക്കെ ചെയ്യുന്നു ?

ജനങ്ങൾ

വിദഗ്ധർ

ജനപ്രതിനിധികൾ

ഭരണകൂടം

ഒറ്റനോട്ടത്തിൽ... എന്താണ് ശ്രദ്ധ അർഹിക്കുന്നതെന്ന് ജനങ്ങൾ തീരുമാനിക്കുന്നു. എന്താണ് സാധ്യമെന്ന് നിർണ്ണയിക്കാൻ വിദഗ്ദ്ധർ സഹായിക്കുന്നു. എന്താണ് നയമോ നിയമമോ ആകേണ്ടതെന്ന് പ്രതിനിധികൾ തീരുമാനിക്കുന്നു. സർക്കാർ സംവിധാനം അത് നടപ്പിലാക്കുന്നു. പൗരന്മാർ ഫലം പരിശോധിച്ച് അവലോകനം ചെയ്യുന്നു.

ഇത് എങ്ങനെ പ്രവർത്തിക്കും?

ജനങ്ങൾ → ആവശ്യം / മുൻഗണന ജനങ്ങൾ → പരിഹാര നിർദ്ദേശം വിദഗ്ധർ → സാധ്യത / ചെലവ് / അപകടസാധ്യത പ്രതിനിധികൾ → ഏകോപനം / നയം / നിയമം സർക്കാർ → നടപ്പാക്കൽ ജനങ്ങൾ → മേൽനോട്ടം / അവലോകനം
  1. ജനങ്ങൾ ഓരോരുത്തരും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഡ്തലത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നു.
  2. ആവശ്യങ്ങൾ പരിചയപ്പെട്ട് മനസ്സിലാക്കിയ ശേഷം വോട്ടിങിലൂടെ മുൻഗണന നിശ്ചയിക്കുന്നു.
  3. ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെടുന്ന ഓരോ ആവശ്യങ്ങൾക്കും ജനങ്ങൾ വിവിധ പരിഹാരങ്ങൾ നിർദേശിക്കുന്നു.
  4. വിദഗ്ധരും പ്രതിനിധികളും പ്രായോഗികത, ചെലവ്, നിയമസാധുത, അപകടസാധ്യതകൾ മുതലായവ പരിശോധിക്കുന്നു.
  5. യഥാർത്ഥത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പരിഹാരങ്ങൾ വിദഗ്ധരും പ്രതിനിധികളും അവതരിപ്പിക്കുന്നു.
  6. സ്വീകാര്യമായ പരിഹാരങ്ങൾ പദ്ധതികളായി മാറുന്നു.
  7. ജനങ്ങളുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നു.
  8. ജനങ്ങൾ ഈ പ്രക്രിയ വിലയിരുത്തി മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.

നിർദ്ദേശിച്ച പരിഹാരം സ്വീകാര്യമായില്ല എങ്കിൽ ജനങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും ?

താഴെ പറയുന്ന സാഹചര്യങ്ങളിൽ നടപ്പിലാക്കും മുമ്പ് തന്നെ ആവശ്യം ഉയർന്ന ഭരണതലത്തിലേക്ക് (പഞ്ചായത്ത്/ജില്ല/സംസ്ഥാനം) പരിഗണിക്കപ്പെടുന്നു:

ആവശ്യം ഉന്നയിച്ചവർക്ക് പരിഹാരം സ്വീകാര്യമായില്ല അധികാര പരിധി സാമ്പത്തിക ആവശ്യകത ഭൂമിശാസ്ത്രപരമായ വ്യാപ്തി സാങ്കേതികമായ സങ്കീർണ്ണത നിയമപരമായ പരിമിതികൾ

ഉയർന്ന തലത്തിലെ വിദഗ്ധരും പ്രതിനിധികളുമായി 4,5,6 ഘട്ടങ്ങൾ വീണ്ടും തുടരുന്നു.

വ്യക്തിഗതവും ന്യൂനപക്ഷവുമായ ആവശ്യങ്ങൾ എങ്ങനെ സംരക്ഷിക്കും?

  1. വ്യക്തിപരമായി ഉന്നയിക്കുന്ന ആവശ്യങ്ങൾക്കായി വാർഡ് ബഡ്ജറ്റിന്റെ പകുതി തുക മാറ്റി വെക്കപ്പെടും
  2. ആവശ്യം ഉന്നയിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടും
  3. നിശ്ചിത സമയപരിധിക്കുള്ളിൽ വാർഡ്തലത്തിൽ ഉന്നയിച്ച ആവശ്യം പിന്നീട് തിരുത്താൻ സാധിക്കില്ല
  4. എന്നാൽ അനുബന്ധരേഖകളും തെളിവുകളും കൂട്ടിച്ചേർക്കാൻ സാധിക്കും
  5. നിയമപരമായി നടക്കാൻ സാധ്യത ഇല്ലാത്ത ആവശ്യങ്ങൾ നിയമസഭ/കോടതിയുടെ പരിഗണക്കായി വിടും
  6. പരിഹാരം വ്യക്തിക്ക് ഇഷ്ട്ടമായില്ലെങ്കിൽ ആവശ്യം ഉയർന്ന തലങ്ങളിലേക്ക് പരിഗണിക്കപ്പെടും
ജനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്ന ഒരു ജനാധിപത്യ സങ്കൽപ്പമാണ് ആവശ്യപ്രേരിത ജനാധിപത്യം.

ജനങ്ങൾ

ആവശ്യം നിർണ്ണയിക്കുന്നു

വിദഗ്ധർ

സാധ്യത നിർണ്ണയിക്കുന്നു

ജനപ്രതിനിധികൾ

നയം / നിയമം തീരുമാനിക്കുന്നു

ഭരണകൂടം

നടപ്പാക്കുന്നു

ജനങ്ങൾ

ഫലം വിലയിരുത്തുന്നു